Friday 21 September 2012

ഒരൊറ്റ ഭൂമി

 ഒരൊറ്റ ഭൂമി


ഭൂമിയെ മറ്റു ഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് ജൈവ മണ്ഡലത്തിന്റെ സാന്നിദ്ധ്യമാണ്. ശിലാമണ്ഡലം, ജലമണ്ഡലം, വായു മണ്ഡലം എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇവയില്‍ ഏതെങ്കിലും ഒരു മണ്ഡലത്തിന്റെ സ്വഭാവികതയില്‍ കോട്ടം തട്ടിയാല്‍ അത് മറ്റു മ ണ്ഡലങ്ങളെ ബാധിക്കുമെന്നതാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

 പഠന ലക്ഷ്യങ്ങള്‍


ജൈവ മണ്ഡലത്തിന്റെ പ്രത്യേകതകള്‍
ഏകദേശം ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭൂമിയില്‍ ജൈവ മണ്ഡലം ഉണ്ടായത്. നിരന്തരമായ സൂര്യാതപത്തിന്റെ ഫലമായി ഭൗമ മണ്ഡലത്തില്‍ നിരവധി രാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും അതിനെ തുടര്‍ന്ന് സമുദ്രങ്ങളില്‍ ജീവന്റെ ആദ്യ രൂപം പ്രത്യക്ഷ്യപ്പെട്ടുവെന്നുമാണ് കരുതുന്നത്. ബ്ലോബ് എന്നറിയപ്പെടുന്ന ഈ ജീവ വസ്തു ജെല്ലി രൂപത്തിലായിരുന്നു. ചുറ്റുപാടില്‍ നിന്നും ഊര്‍ജ്ജം സ്വീകരിക്കുവാനും വളരാനും പ്രത്യുല്‍പ്പാദനം നടത്താനും ബ്ലോബിനു ശേഷിയുണ്ടായിരുന്നു. ഈ ബ്ലോബില്‍ നിന്ന് പരിണമിച്ചുണ്ടായവയാണ് ജീവജാലങ്ങളെല്ലാം ജീവനുള്ളവ അതിവസിക്കുന്ന ഈ മണ്ഡലമാണ് ജൈവ മണ്ഡലം

ബയോം (ആവാസ വ്യവസ്ഥ )

ബയോം (ആവാസ വ്യവസ്ഥ

ഭൂമിയിലെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥതകള്‍ ചേര്‍ന്നതാമ് ജൈവ മണ്ഡലം. ഇതിലെ ഓരോ ആവാസ വ്യവസ്ഥയും ബയോം എന്ന പേരിലാണ് അറിയപ്പെടുന്നത്. ആയിരക്കണക്കിന് സ് പീഷിസ് സസ്യ ജന്തു ജാലങ്ങള്‍ ഉള്‍കോള്ളുന്ന നിരവധി ബയോമുകള്‍ ചേര്‍ന്നതാണ്. ബയോമുകള്‍ ഓരോന്നും വ്യത്യസ്ത തരത്തിലുള്ള ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. ഓരോ ബയോമിനും സവിശേഷമായ കാലാവസ്ഥയും വ്യത്യസ്തമായ ഭൂപ്രകൃതി സവിശേഷതകളും ഉണ്ട്. ഇത് ആ പ്രദേശത്തെ ജീവജാലങ്ങളുടെ രൂപീകരണത്തിലും ജീവസന്ധാരണ മാര്‍ഗ്ഗങ്ങളിലും വ്യത്യസ്തതകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ടു തന്നെ ഓരോ ബയോമുകല്‍ക്കും തനതായ സവിശേഷതകളും സ്വതന്ത്രമായ നിലനില്‍പ്പുമുണ്ട്. എന്നാല്‍ ഇവയെല്ലാം തന്നെ പരസ്പരം ബന്ധപ്പെട്ടവയുമാണ്




ബയോമുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയുക 



പ്രവര്‍ത്തനം
ഭൂമിയിലെ പ്രധാന ബയോമുകള്‍ ഏതൊക്കെയെന്നും അവയില്‍ ഉള്‍പ്പെടുന്ന ഉപഗ്രൂപ്പുകള്‍ ഏതെല്ലാമെന്നും താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ കണ്ടെത്തി എഴുതുക


ബയോമുകള്‍ ഉപഗ്രൂപ്പുകള്‍
വനങ്ങള്‍ ....................................................
പുല്‍മേടുകള്‍ ....................................................
ഉന്നത തടങ്ങള്‍ ....................................................
ജലാശയങ്ങള്‍ ....................................................
പ്രവര്‍ത്തനം
എന്താണ് ബയോമു്കള്‍? അവയുടെ പ്രത്യേകതകള്‍ എന്തെല്ലാം?
 


 

ജലമണ്ഡലം

ജലമണ്ഡലം

ഭൗമോപരിതലത്തിലെ സമുദ്രങ്ങള്‍, തടാകങ്ങള്‍,നദികള്‍ ഹിമാനികള്‍ എന്നിങ്ങനെയുള്ള ജല സ്രോതസ്സുകള്‍ ഉള്‍പ്പെടുന്നതാണ് 'ജലമണ്ഡലം'. അന്തരീക്ഷത്തില്‍ ബാഷ്പ്പാവസ്ഥയിലും ജലം നിലനില്‍ക്കുന്നുണ്ട്.
ഭൂമിയുടെ ഇന്നത്തെ രീതിയിലുള്ള അന്തരീക്ഷം നിലനില്‍ക്കുന്നതില്‍ ജലമണ്ടലത്തിന് പ്രധാന പങ്കുണ്ട്. സമുദ്രങ്ങളാണ് ഇതില്‍ പ്രധാനം. ഭൂമി രൂപപ്പെടുേമ്പള്‍ അതിന് ഇന്നത്തെ ബുധന്റെ അന്തരീക്ഷത്തിന് സമാനമായ വളരെ കനം കുറഞ്ഞ ഹൈഡ്രജന്‍ -ഹീലിയം സംപുഷ്ടമായ അന്തരീക്ഷമേ ഉണ്ടായിരുന്നുള്ളു. പിന്നീട് ഹൈഡ്രജന്‍ ഹീലിയം എന്നീ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നും പുറന്തള്ളപ്പെട്ടു. ഭൂമി തണുത്തുറയുന്ന സമയത്ത് പുറപ്പെടുവിച്ച വാതകങ്ങളും നീരാവിയുമാണ് ഇന്നത്തെ രൂപത്തിലുള്ള അന്തരീക്ഷമുണ്ടാകാന്‍ സഹായകമായത്. അഗ്നിപര്‍വ്വതങ്ങളിലൂടെയും വിവിധതരം വാതങ്ങളും നീരാവിയും അന്തരീക്ഷത്തിലേക്കെത്തി. നിരന്തരമായി പെയ്ത മഴയില്‍ ഭൂമി തണുത്തപ്പോള്‍ ഈ നീരാവി തണുത്തുഞ്ഞ് മഴയായി പെയ്തു. അന്തരീക്ഷത്തിലൂണ്ടാകുന്ന കാര്‍ബണ്‍ ഡയോക്സൈഡ് മഴ വെള്ളത്തില്‍ ലയിച്ചുചേരാന്‍ തുടങ്ങിയതോടെ അന്ചരീക്ഷ ഊഷ്മാവ് ക്രമാതീതമായി കുറയുകയും ചെയ്തു. ഇത് അന്തരീക്ഷത്തിലെ നീരാവി അതിവേഗത്തില്‍ തണുത്ത് മഴയായി പെയ്യാന്‍ സഹായകമായി. ഈ മഴ വെള്ളമാണ് ഭൗമോപരിതലത്തിലെ ഗര്‍ത്തങ്ങളില്‍ നിറഞ്ഞ് സമുദ്രങ്ങള്‍ രൂപപ്പെടാന്‍ കാരണമായത്. 4000 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ സമുദ്രങ്ങള്‍ ഉണ്ടായതെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ആദ്യ ജീവരൂപങ്ങള്‍ രൂപം കൊണ്ടത് സമുദ്രങ്ങളിലാണ്. എല്ലാം ഓക്സിജന്‍ ശ്വസിക്കാത്തവ. പിന്നീട് ഹരിത സസ്യങ്ങള്‍ ഉരുത്തിരിഞ്ഞു വന്നതോടെ കാര്‍ബണ്‍ ഡയോക്സൈഡിനെ അന്നജവും ഓക്സിനുമാക്കി മാറ്റുന്ന പ്രക്രിയ ആരംഭിച്ചു. ഭൂമിയുടെ അന്തരീക്ഷ ഘടനയില്‍ മറ്റു ഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമായ മാറ്റത്തിനു കാരണമായി. ഈ ഭൗമാന്തരീക്ഷമാണ് ഭൂമിയില്‍ ജീവജാലങ്ങളുടെ നിലനില്‍പ്പിന് അടിസ്ഥാനം.
ജലമണ്ഡലത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമുദ്രങ്ങളാണ്

അമ്ലവല്‍ക്കരണം

അമ്ലവല്‍ക്കരണം


അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡ് ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ വെള്ളത്തില്‍ ലയിച്ചു ചേരുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുകയും വീര്യം കുറഞ്ഞ കാര്‍ബോണിക്ക് അമ്ലമായി മാറുകയും ചെയ്യുന്നു. ഈ ജലം സമുദ്രങ്ങളില്‍ എത്തിച്ചേരുന്നത് സമുദ്ര ജലത്തിന്റെ അമ്ലത വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കും. ഇങ്ങനെ അമ്ലത വര്‍ദ്ധിക്കുന്നപ്രക്രിയായാണ് അമ്ല വല്‍ക്കരണം. ഇതോടൊപ്പം സമുദ്രജല മലിനീകരണത്തിന്റെ ഭാഗമായും അമ്ലവല്‍ക്കരണം നടക്കുന്നുണ്ട്.


പ്രവര്‍ത്തനം








അമ്ലമഴ

അമ്ലമഴ


വ്യവസായശാലകളില്‍ അഗ്നിപര്‍വ്വത സ്ഫോടനങ്ങളില്‍ നിന്നോ അന്തരീക്ഷത്തിലേക്കെത്തുന്ന സള്‍ഫര്‍ ഡയോക്സൈഡ് എന്ന വാതകം മഴവെള്ളത്തില്‍ ലയിക്കുംപോള്‍ മഴവെള്ളം അമ്ലമായി മാറുന്നു. ഈ അമ്ലം മഴയായി പെയ്യുംപോഴാണ് അമ്ലമഴ ഉണ്ടാകുന്നത്. അമ്ലമഴ എന്തൊക്കെ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക ചിത്രീകരനങ്ങളിലൂടെ ശ്രദ്ധിക്കൂ



സ്മോഗ്

സ്മോഗ്


വ്യവസായ ശാലകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും പുറത്ത് വരുന്ന പുകയില്‍ അടങ്ങിയിരിക്കുന്ന വാതകങ്ങള്‍ സൂര്യ പ്രകാശാത്താല്‍ രാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും മൂടല്‍ മഞ്ഞ് പോലെയുള്ള പ്രതിഭാസം സൃഷ്ടിക്കുകയും ചെയ്യുന്നു. പുക പടലം മൂലം ഉണ്ടാകുന്ന മൂടല്‍ മഞ്ഞിനെ സ്മോഗ് എന്ന് പറയുന്നു


 ദോഷങ്ങള്‍
നഗരത്തിലെ വാഹന സഞ്ചാരത്തിനും തടസ്സം സൃഷ്ടിക്കുന്നു.
മാരകമായ ശ്വാസ തടസ്സ രോഗങ്ങള്‍ ഉണ്ടാകുന്നു.

ആഗോള താപനം

ആഗോള താപനം


ആഗോള താപനം സമുദ്ര പരിസ്ഥിതിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. എന്തെല്ലാമാണ് ആ മാറ്റങ്ങള്‍ ?

സമുദ്ര ജലം പ്രവര്‍ത്തനങ്ങളുടെ ഒഴുക്ക് സ്വഭാവം എന്നിവയെ ബാധിക്കുന്നു.
സമുദ്രതല ഊഷ്മാവ് വര്‍ദ്ധിക്കുന്നു.
ആര്‍ട്ടിക്ക് അന്റാര്‍ട്ടിക്ക് പ്രദേശങ്ങളില്‍ മഞ്ഞ് ഉരുകുന്നതിന് കാരണമാകുന്നു.
സമുദ്ര ജീവികള്‍ നശിക്കുകയോ പുനര്‍ വിന്യസിക്കുകയോ ചെയ്യുന്നു.
സമുദ്ര തീര ഖാദനം ശക്തമാകുന്നു